Posts

Showing posts from December, 2023

കണ്ടം ക്രിക്കറ്റ്‌ - ഒരു അവലോകനം

Image
 സൺ‌ഡേ മോണിംഗ് സ്പെഷ്യൽ മാച്ച് റിപ്പോർട്ട്‌ സ്ഥലം: അഞ്ചുഷ് ഗ്രൗണ്ട്, ചാല, കണ്ണൂർ തിയ്യതി: 31/12/2023 (ഇക്കൊല്ലത്തെ അവസാനത്തെ പാട്ട് മത്സരം) ടീം 1: തീപ്യാരി ടീം 2: തീമനു 6:45 നു എല്ലാരും വരാമെന്ന് തലേന്ന് പറഞ്ഞെങ്കിലും ഡിസംബർ മാസത്തെ രാവിലത്തെ കുളിരും പുതപ്പിന്റെ ചൂടും കാരണം 7:15 വരെ ആരും കിടക്ക വിട്ട് പുറത്ത് വന്നില്ല. അതിനൊരപമാനം പ്യാരി സർ രാവിലെ പോയി കളിക്കാനുള്ള ബോൾ പെറുക്കി വന്നു എന്നുള്ളത് മാത്രമായിരുന്നു. 7:30 ആകുമ്പോഴേക്കും ടീം സെറ്റ് ആയി. പ്യാരി കാറ്റു നിറച്ച് കെട്ടാതെ വിട്ട ബലൂൺ പോലെ ഗ്രൗണ്ട് നിറയെ ആവേശം വിതറി നടന്നു. (13 കളികൾ കഴിഞ്ഞപ്പോഴേക്കും കാറ്റു തീർന്ന ബലൂൺ പോലെ ആയി എന്നുള്ളത് ഒരു നഗ്ന സത്യം). തീപ്യാരി ടീമിൽ പ്യാരി സർ, സനൂപ്,  പ്രിൻസ്, ശ്രീനി, അമലു, ശരത് ( വലുത് ഒരെണ്ണം), അഭി, ചിക്കു, അപ്പു എന്നിവർ അണി നിരന്നു. കാണാൻ ചന്തമുള്ള ഒരൊന്നന്നര ആനക്കൂട്ടം. ആനത്തലവൻ നന്നായിരുന്നെങ്കിൽ നെറ്റിപ്പട്ടം കെട്ടി പൂരത്തിന് തിടമ്പെഴുന്നള്ളിക്കാൻ നിർത്തിയേനെ. കളി കഴിയുമ്പോഴേക്കും തടി പിടിക്കാൻ പോലും അയക്കാൻ പറ്റുമോ എന്ന നിലയിലായിരുന്നു കാര്യങ്ങൾ. തീമനു ടീമിൽ റിട്ടയേർഡ് ലെഫ്റ്റനന...