പയ്യാമ്പലം
പാരിജാതത്തിന്റെ സുഗന്ധം പരക്കുന്നയിടം.
പ്രണയത്തിന്റെ വസന്തം പൂക്കുന്നയിടം.
കണ്ണിൽ കുസൃതിയുടെ മഞ്ചാടികൾ പൊഴിയുന്നയിടം.
ഹൃദയത്തിലെ വെളിച്ചം മഴവില്ലാകുന്നയിടം.
അസ്തമയത്തിൽ പുതിയൊരു പുലരി വിരിയുന്നയിടം.
ഒരു ബിന്ദുവിൽ നിന്നും പ്രപഞ്ചം വിരിയുന്നയിടം.
നിന്റെ ഒരു നോട്ടം എന്റെ യുഗമാകുന്നയിടം.
നീയും ഞാനും നമ്മളാകുന്നായിടം.
നല്ല ഒരിടം ❤️
ReplyDelete