Posts

Showing posts from September, 2023

അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം

സ്വപ്നം ഒരു തെമ്മാടിയാണ്, ഔചിത്യ ബോധമോ യുക്തിയോ ഇല്ലാത്ത ഒരുവൻ അല്ലെങ്കിൽ ഒരുവൾ. ചിലപ്പോൾ ഞാനൊരു മുകിലിന്റെ മുകളിലായിരിക്കും, പെട്ടെന്ന് ഞാൻ കുപ്പായം ഒന്നുമില്ലാതെ ഒരു മരുഭൂമിയിൽ ഒരു മീനിന്റെ കൂടെ ഓടുകയായിരിക്കും. അവിടെ നിന്ന് ഞാൻ ഒരു വെള്ളച്ചാട്ടത്തിൽ മുങ്ങി നിവരും. പിന്നെ നനവെല്ലാം വെയിലിൽ ബാഷ്പമാകുമ്പോൾ പെട്ടെന്ന് ഞാൻ ഒരു ആനപ്പുറത്തായിരിക്കും. ആന തുമ്പിക്കൈ കൊണ്ട് എന്നെ നനക്കുമ്പോൾ അമ്മയുടെ ശകാരത്തിൽ ഞാൻ ഞെട്ടിയുണരും. ബന്ധമോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു തെമ്മാടി. ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ, ഇല്ല. രണ്ടു ദിവസം കഴിഞ്ഞാൽ ഓർമയുണ്ടാകുമോ, അതുമില്ല. എന്നാലും ചില സ്വപ്‌നങ്ങൾ നല്ല രസമാണ്. ഒരു ജീവിതം മുഴുവൻ ചെറിയ സ്വപ്നത്തിന്റെ ചില്ലുകൂടിനുള്ളിൽ തെളിഞ്ഞു കാണാം. ചില സമയം നടന്നു പോകുമ്പോൾ ചിറക് മുളച്ച് ആകാശത്തിന്റെ അതിരില്ലാ വരമ്പിലൂടെ കാറ്റാടിയായി ഒഴുകി അകലാം. എന്റെ പ്രിയ കൂട്ടുകാരൻ ജീവിതത്തിലെ ഒരു ചെറിയ ഭാഗം ഹോമിക്കാൻ വേണ്ടി കിഴക്കൻ  യൂറോപ്പിലേക്ക് പോയിരുന്നു. വിരഹത്തിന്റെ വേദനയും ഒറ്റപ്പെടലിന്റെ കയ്പ്പും ഒരുമിച്ചനുഭവിക്കാൻ വിധിക്കപ്പെട്ട പ്രവാസികളിൽ ഒരുവനായി അവനും മാറി. ഇടക്ക് സമയം കിട...

ഒരു വിമാനം വൈകിയ കഥ

Image
കണ്ണൂർ ബോംബെ ഫ്ലൈറ്റ്.  നമ്മളെ ജയരാജൻ ഫെയിം ഇൻഡിഗോ. 4:15 ന് എടുക്കേണ്ട വിമാനം അര മണിക്കൂർ വൈകി. ഉറങ്ങിയും ഉണർന്നും വൈകുന്നേരത്തെ മേഘങ്ങളുടെ സ്വർണ വർണത്തിൽ കണ്ണ് മഞ്ഞളിച്ചു പോകുമ്പോ 6 മണിക്ക് അനൗൺസ്മെന്റ്.  ബോംബെ റൺവേയിൽ ഒരു ഫ്ലൈറ്റ് കുടുങ്ങി.  നോ ലാൻഡിംഗ്,  നോ ടേക്ക് ഓഫ്‌.  എനിക്കാണെങ്കിൽ രാത്രി ഓഫീസിൽ ആക്ടിവിറ്റി.  ഈ സാധനം ഓടിക്കുന്ന പഹയൻ പറഞ്ഞു നമ്മൾ സൂറത്തിൽ ലാൻഡ് ചെയ്യുമെന്ന്.  അങ്ങനെ വിമാനം ഒരു തിരിക്കലാ സൂറത് എയർപോർട്ടിലേക്ക്. ഞാൻ വിചാരിച്ചു കുറച്ചു സാരിയെല്ലാം മേടിച്ചിട്ട് വരാന്ന്.  സൂറത്തിലെ മൊട്ടക്കുന്നിന്റെ മുകളിൽ വിമാനം എത്തിയപ്പോ പഹയൻ പറയുന്നു ആടെ സ്ഥലം ഇല്ലാന്ന്.  വിമാനം മോപ്പയിൽ ഇറക്കാം എന്ന് പറഞ്ഞു.  എല്ലാരും കേട്ടത് ഭോപ്പാൽ എന്ന്.  അപ്പൊ എയർഹോസ്റ്റസ് കിളി പറഞ്ഞു,  ഭോപ്പാൽ അല്ല,  മോപ ആണ്, അത് ഗോവയിലെ എയർപോർട്ട് ആണ് പോലും.  ഗോവാന്ന് കേട്ടപ്പോ സന്തോഷമായി.  ഒരു ഫെനി വാങ്ങി വാഗ ബീച്ചിൽ പോകാം എന്ന് വിചാരിച്ചു.  എന്റെ പൊട്ട ബുദ്ധിയിൽ അപ്പൊ ഒരു കുരുട്ട് സംശയം തോന്നി, ബോംബെ വല്യ എയർപോർട്ട് അല്ലേ. ...