I scribble anything that comes in my mind. It can be about something under or above the sky, something out of pure imagination. Hope you would like it.
Your feedback will encourage me, don’t mind to be blunt
Missing...
Get link
Facebook
X
Pinterest
Email
Other Apps
-
Your absence...
Scribbled lines on my heart
All the blood droplets
Had a story to tell
About our romance
Your memories...
Soothed all the scribbles
As if clove on teeth sore
Letting me forget all the pain
കണ്ണൂർ ബോംബെ ഫ്ലൈറ്റ്. നമ്മളെ ജയരാജൻ ഫെയിം ഇൻഡിഗോ. 4:15 ന് എടുക്കേണ്ട വിമാനം അര മണിക്കൂർ വൈകി. ഉറങ്ങിയും ഉണർന്നും വൈകുന്നേരത്തെ മേഘങ്ങളുടെ സ്വർണ വർണത്തിൽ കണ്ണ് മഞ്ഞളിച്ചു പോകുമ്പോ 6 മണിക്ക് അനൗൺസ്മെന്റ്. ബോംബെ റൺവേയിൽ ഒരു ഫ്ലൈറ്റ് കുടുങ്ങി. നോ ലാൻഡിംഗ്, നോ ടേക്ക് ഓഫ്. എനിക്കാണെങ്കിൽ രാത്രി ഓഫീസിൽ ആക്ടിവിറ്റി. ഈ സാധനം ഓടിക്കുന്ന പഹയൻ പറഞ്ഞു നമ്മൾ സൂറത്തിൽ ലാൻഡ് ചെയ്യുമെന്ന്. അങ്ങനെ വിമാനം ഒരു തിരിക്കലാ സൂറത് എയർപോർട്ടിലേക്ക്. ഞാൻ വിചാരിച്ചു കുറച്ചു സാരിയെല്ലാം മേടിച്ചിട്ട് വരാന്ന്. സൂറത്തിലെ മൊട്ടക്കുന്നിന്റെ മുകളിൽ വിമാനം എത്തിയപ്പോ പഹയൻ പറയുന്നു ആടെ സ്ഥലം ഇല്ലാന്ന്. വിമാനം മോപ്പയിൽ ഇറക്കാം എന്ന് പറഞ്ഞു. എല്ലാരും കേട്ടത് ഭോപ്പാൽ എന്ന്. അപ്പൊ എയർഹോസ്റ്റസ് കിളി പറഞ്ഞു, ഭോപ്പാൽ അല്ല, മോപ ആണ്, അത് ഗോവയിലെ എയർപോർട്ട് ആണ് പോലും. ഗോവാന്ന് കേട്ടപ്പോ സന്തോഷമായി. ഒരു ഫെനി വാങ്ങി വാഗ ബീച്ചിൽ പോകാം എന്ന് വിചാരിച്ചു. എന്റെ പൊട്ട ബുദ്ധിയിൽ അപ്പൊ ഒരു കുരുട്ട് സംശയം തോന്നി, ബോംബെ വല്യ എയർപോർട്ട് അല്ലേ. ...
സ്വപ്നം ഒരു തെമ്മാടിയാണ്, ഔചിത്യ ബോധമോ യുക്തിയോ ഇല്ലാത്ത ഒരുവൻ അല്ലെങ്കിൽ ഒരുവൾ. ചിലപ്പോൾ ഞാനൊരു മുകിലിന്റെ മുകളിലായിരിക്കും, പെട്ടെന്ന് ഞാൻ കുപ്പായം ഒന്നുമില്ലാതെ ഒരു മരുഭൂമിയിൽ ഒരു മീനിന്റെ കൂടെ ഓടുകയായിരിക്കും. അവിടെ നിന്ന് ഞാൻ ഒരു വെള്ളച്ചാട്ടത്തിൽ മുങ്ങി നിവരും. പിന്നെ നനവെല്ലാം വെയിലിൽ ബാഷ്പമാകുമ്പോൾ പെട്ടെന്ന് ഞാൻ ഒരു ആനപ്പുറത്തായിരിക്കും. ആന തുമ്പിക്കൈ കൊണ്ട് എന്നെ നനക്കുമ്പോൾ അമ്മയുടെ ശകാരത്തിൽ ഞാൻ ഞെട്ടിയുണരും. ബന്ധമോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു തെമ്മാടി. ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ, ഇല്ല. രണ്ടു ദിവസം കഴിഞ്ഞാൽ ഓർമയുണ്ടാകുമോ, അതുമില്ല. എന്നാലും ചില സ്വപ്നങ്ങൾ നല്ല രസമാണ്. ഒരു ജീവിതം മുഴുവൻ ചെറിയ സ്വപ്നത്തിന്റെ ചില്ലുകൂടിനുള്ളിൽ തെളിഞ്ഞു കാണാം. ചില സമയം നടന്നു പോകുമ്പോൾ ചിറക് മുളച്ച് ആകാശത്തിന്റെ അതിരില്ലാ വരമ്പിലൂടെ കാറ്റാടിയായി ഒഴുകി അകലാം. എന്റെ പ്രിയ കൂട്ടുകാരൻ ജീവിതത്തിലെ ഒരു ചെറിയ ഭാഗം ഹോമിക്കാൻ വേണ്ടി കിഴക്കൻ യൂറോപ്പിലേക്ക് പോയിരുന്നു. വിരഹത്തിന്റെ വേദനയും ഒറ്റപ്പെടലിന്റെ കയ്പ്പും ഒരുമിച്ചനുഭവിക്കാൻ വിധിക്കപ്പെട്ട പ്രവാസികളിൽ ഒരുവനായി അവനും മാറി. ഇടക്ക് സമയം കിട...
സൺഡേ മോണിംഗ് സ്പെഷ്യൽ മാച്ച് റിപ്പോർട്ട് സ്ഥലം: അഞ്ചുഷ് ഗ്രൗണ്ട്, ചാല, കണ്ണൂർ തിയ്യതി: 31/12/2023 (ഇക്കൊല്ലത്തെ അവസാനത്തെ പാട്ട് മത്സരം) ടീം 1: തീപ്യാരി ടീം 2: തീമനു 6:45 നു എല്ലാരും വരാമെന്ന് തലേന്ന് പറഞ്ഞെങ്കിലും ഡിസംബർ മാസത്തെ രാവിലത്തെ കുളിരും പുതപ്പിന്റെ ചൂടും കാരണം 7:15 വരെ ആരും കിടക്ക വിട്ട് പുറത്ത് വന്നില്ല. അതിനൊരപമാനം പ്യാരി സർ രാവിലെ പോയി കളിക്കാനുള്ള ബോൾ പെറുക്കി വന്നു എന്നുള്ളത് മാത്രമായിരുന്നു. 7:30 ആകുമ്പോഴേക്കും ടീം സെറ്റ് ആയി. പ്യാരി കാറ്റു നിറച്ച് കെട്ടാതെ വിട്ട ബലൂൺ പോലെ ഗ്രൗണ്ട് നിറയെ ആവേശം വിതറി നടന്നു. (13 കളികൾ കഴിഞ്ഞപ്പോഴേക്കും കാറ്റു തീർന്ന ബലൂൺ പോലെ ആയി എന്നുള്ളത് ഒരു നഗ്ന സത്യം). തീപ്യാരി ടീമിൽ പ്യാരി സർ, സനൂപ്, പ്രിൻസ്, ശ്രീനി, അമലു, ശരത് ( വലുത് ഒരെണ്ണം), അഭി, ചിക്കു, അപ്പു എന്നിവർ അണി നിരന്നു. കാണാൻ ചന്തമുള്ള ഒരൊന്നന്നര ആനക്കൂട്ടം. ആനത്തലവൻ നന്നായിരുന്നെങ്കിൽ നെറ്റിപ്പട്ടം കെട്ടി പൂരത്തിന് തിടമ്പെഴുന്നള്ളിക്കാൻ നിർത്തിയേനെ. കളി കഴിയുമ്പോഴേക്കും തടി പിടിക്കാൻ പോലും അയക്കാൻ പറ്റുമോ എന്ന നിലയിലായിരുന്നു കാര്യങ്ങൾ. തീമനു ടീമിൽ റിട്ടയേർഡ് ലെഫ്റ്റനന...
Comments
Post a Comment