ഒരു വിമാനം വൈകിയ കഥ
കണ്ണൂർ ബോംബെ ഫ്ലൈറ്റ്. നമ്മളെ ജയരാജൻ ഫെയിം ഇൻഡിഗോ. 4:15 ന് എടുക്കേണ്ട വിമാനം അര മണിക്കൂർ വൈകി. ഉറങ്ങിയും ഉണർന്നും വൈകുന്നേരത്തെ മേഘങ്ങളുടെ സ്വർണ വർണത്തിൽ കണ്ണ് മഞ്ഞളിച്ചു പോകുമ്പോ 6 മണിക്ക് അനൗൺസ്മെന്റ്. ബോംബെ റൺവേയിൽ ഒരു ഫ്ലൈറ്റ് കുടുങ്ങി. നോ ലാൻഡിംഗ്, നോ ടേക്ക് ഓഫ്. എനിക്കാണെങ്കിൽ രാത്രി ഓഫീസിൽ ആക്ടിവിറ്റി. ഈ സാധനം ഓടിക്കുന്ന പഹയൻ പറഞ്ഞു നമ്മൾ സൂറത്തിൽ ലാൻഡ് ചെയ്യുമെന്ന്. അങ്ങനെ വിമാനം ഒരു തിരിക്കലാ സൂറത് എയർപോർട്ടിലേക്ക്. ഞാൻ വിചാരിച്ചു കുറച്ചു സാരിയെല്ലാം മേടിച്ചിട്ട് വരാന്ന്. സൂറത്തിലെ മൊട്ടക്കുന്നിന്റെ മുകളിൽ വിമാനം എത്തിയപ്പോ പഹയൻ പറയുന്നു ആടെ സ്ഥലം ഇല്ലാന്ന്. വിമാനം മോപ്പയിൽ ഇറക്കാം എന്ന് പറഞ്ഞു. എല്ലാരും കേട്ടത് ഭോപ്പാൽ എന്ന്. അപ്പൊ എയർഹോസ്റ്റസ് കിളി പറഞ്ഞു, ഭോപ്പാൽ അല്ല, മോപ ആണ്, അത് ഗോവയിലെ എയർപോർട്ട് ആണ് പോലും. ഗോവാന്ന് കേട്ടപ്പോ സന്തോഷമായി. ഒരു ഫെനി വാങ്ങി വാഗ ബീച്ചിൽ പോകാം എന്ന് വിചാരിച്ചു. എന്റെ പൊട്ട ബുദ്ധിയിൽ അപ്പൊ ഒരു കുരുട്ട് സംശയം തോന്നി, ബോംബെ വല്യ എയർപോർട്ട് അല്ലേ. ...
Comments
Post a Comment