മഴ

മഴയെത്തി. ഇന്നലെ ചന്നം പിന്നം പെയ്തവൾ. ഭൂമിയിലേക്ക് ശരം പോലെ പതിക്കുന്ന  തന്നെ പതിയെ ഇലകളിലേക്ക് കോരിയെടുത്ത  മരങ്ങളെ തൊട്ടും തലോടിയും പൂക്കളോട് പുന്നാരം പറഞ്ഞും വന്നവൾ.  പുഴയുടെ  ഉടലിൽ - പരപ്പിലും ചുഴിയിലും - ഇക്കിളിയിട്ട് കടലിൻറെ അടിത്തട്ടിൽ അലിഞ്ഞില്ലാതായവൾ. കൂട്ടുകാരനായ കാറ്റുമൊത്ത് അവളെത്തി. തന്നെ പേറി നടന്ന മേഘങ്ങൾ  ഉരുകുന്നതു കണ്ട്  കണ്ണീർ പൊഴിച്ച്, വേനൽച്ചൂടിൽ വെന്തു നീറി നിൽക്കുന്ന മണ്ണിൻറെ  മനസ്സിൽ കുളിര് കോരിയിട്ട് അവൾ വന്നു. പൊട്ടി മുളക്കാൻ വെമ്പി നിൽക്കുന്ന വിത്തുകളെ തട്ടിയുണർത്തി, നമ്മുടെയൊക്കെ മനസ്സിൽ ഒരായിരം ഗൃഹാതുരതകളുണർത്തി ഒരു മഴക്കാലം കൂടി വരവായി.

Comments

Post a Comment

Popular posts from this blog

ഒരു വിമാനം വൈകിയ കഥ

അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം

കണ്ടം ക്രിക്കറ്റ്‌ - ഒരു അവലോകനം