വിളക്കും പ്രസാദവും പുളിയും
"പതിനാറാം തൃപ്പടി ശരണം പൊന്നയ്യപ്പാ സ്വാമി പൊന്നയപ്പാ അയ്യനേ പൊന്നയ്യപ്പാ സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ" രവി സ്വാമിയുടെ ഈണത്തിലുള്ള ശരണം വിളി ഉച്ചഭാഷിണിയിലൂടെ മുഴങ്ങി. "ഡാ ഷാജീ, പതിനാറാം പടിയെത്തി. നീ വരുന്നില്ലേ?" തൂക്കുപാത്രവും കയ്യിലെടുത്ത് ഇറങ്ങുമ്പോൾ സന്തോഷ് ഉറക്കെ ചോദിച്ചു. "നിക്കെടാ ചന്തൂ ഞാനെത്തി." "വേഗം വാ ഇപ്പൊ പായസം കൊടുക്കും." സന്തോഷ് നടപ്പിനു വേഗം കൂട്ടി. സന്തോഷും ഷാജിയും മച്ചുനൻമാരാണ്. അടുത്തടുത്ത വീടുകളിൽ താമസം. ഒരേ ക്ലാസ്സിൽ പഠിക്കുന്നു. എല്ലാ കുരുത്തക്കേടുകളും ഒപ്പിക്കുന്നത് ഒരുമിച്ചാണ്. മണ്ഡല കാലമാണ്. തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ അയ്യപ്പഭജനയുണ്ട്. പക്ഷെ അതു കഴിഞ്ഞുള്ള പായസ വിതരണമാണ് ഇവരുടെ ലക്ഷ്യം. ഭജന കഴിഞ്ഞ് പടി തൊട്ടു വന്ദനം തുടങ്ങുമ്പോൾ എല്ലാവരും തൂക്കു പാത്രവുമെടുത്ത് തയ്യാറായി നില്ക്കും. പതിനഞ്ചാം പടി ചൊല്ലുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയാൽ ഹരിവരാസനം തീരുമ്പോഴേക്കും അവിടെ എത്താം. ഇന്ന് അൽപം വൈകിപ്പോയി. ക്ഷേത്രത്തിലെത്തുമ്പോഴേക്കും കർപൂരാരാധനയും ഹരിവരാസനവും കഴിഞ്ഞ് നട അടച്ചിട്ടുണ്ടായിരു...